Friday, January 30, 2009

ബുദ്ധിജീവി

വായന എനിക്ക് ഹോബിയോ, ഹാബിറ്റോ ഒന്നുമല്ല (ഇതു പറഞ്ഞു വരുമ്പോ ഹാബിയോ, ഹോബിറ്റൊ എന്ന് മാറിപോകാറുന്ട്). വായിച്ചില്ലെന്കില്‍ പിന്നെ നിന്നെ എന്തിന്നു കൊള്ളും എന്ന മട്ടിലുള്ള ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍, വായിക്കുന്ന നി ഇവിടെ മലമറിചോണ്ട് ഇരിക്കയാണോ എന്ന് തിരിച്ച് ചോദിക്കാനും തോന്നിയിട്ടുന്ട്. (ചോദിക്കാറില്ല, പിന്നെ വായനേടെ മാഹാത്മ്യത്തെ കുറിച്ചും, ലവന്മാര്‍ ലോകത്തെ ഒറ്റനിമിഷം കൊണ്ട് നന്നാക്കിയതിനെകുറിച്ചുമൊക്കെ കേള്ക്കാന്‍ അത്ര ധൈര്യം പോര)
വായിക്കണം, വായിച്ചാലേ ബോധവും, ബുദ്ധിയും, വിവരവും ഒക്കെ ഉണ്ടാകൂ എന്ന കപടബുദ്ധിജീവിനാട്യം കാരണമാണ് പുസ്തകമൊന്നും വായിക്കില്ലെന്നും, ഇനിയഥവാ വായിച്ചു പോയാലും, ആ പുസ്തകത്തിന്റെ അമൂല്യതയെകുരിച്ചോ, അല്ലേല്‍ അത് വായിച്ചപ്പോള്‍ ഞാന്‍ എന്ന മഹതി (വായനശീലമുള്ളവര് മഹാന്‍മാരും, അതില്ലാത്തവര്‍ വെറും തറകളും ആണല്ലോ) അനുഭവിച്ച മാനസികസംഘര്ഷത്തെ കുറിച്ചോ, ഈ ജാതി ബുദ്ധിജീവികളോട് ഒരക്ഷരം മിണ്ടില്ല എന്ന നിലപാട് എടുത്തത്‌.
വായിച്ച് പണ്ടാരമടക്കുന്ന വായനക്കാരെക്കാള്‍ കാര്യഗൌരവം, മറ്റുള്ളവര്‍ക്ക് ഉണ്ട് എന്നും ഒരുപാടു വട്ടം തോന്നിയിട്ടുണ്ട്.
എന്ത് പറഞ്ഞാലും, മാര്‍കേസിന്റെ പുസ്തകത്തില്‍ നിന്നും ഉദാഹരിക്കുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു എനിക്ക്. ബുദ്ധിജീവി നാട്യം ഒന്നുമില്ല, എന്നാലും ഇന്നേ വരെ കേക്കാത്ത കുറെ ഫിലോസഫിയുമായി ഇറങ്ങുന്ന ടി ചേട്ടന്‍ (അതെ, മാതൃഭൂമി ആഴ്ചപതിപ്പ് വായിക്കുന്ന ഇടത്തരം ബുദ്ധിജീവി) ഉദാഹരിക്കാര് ആംഗലേയ എഴുത്തുകാരെയാണ്. പക്ഷെ, പെണ്‍കുട്ടികള്‍ ദേഹം മുഴുവന്‍ മൂടിപുതച്ചു നടക്കണമെന്നും, അങ്ങനെ നടക്കാത്തത് കൊണ്ടാണ് ലോകം ഇങ്ങനെയൊക്കെ ആയിപോയത്, എന്ന മട്ടിലുള്ള സദാചാരപ്രസംഗം കേട്ടപ്പോള്‍, വായിച്ചാലും ഇത്രയൊക്കെയേ ഉള്ളു, എന്ന് മനസിലായി.
പണ്ടു, ബുദ്ധിജീവി ചമഞ്ഞു നടന്നിരുന്ന ഒരു സുഹൃത്ത് പറഞ്ഞു "ബുദ്ധിജീവികളെ കൊണ്ടുള്ള ഉപകാരം ലോകം മനസിലാക്കാത്തതാണ്." രാത്രി, പകല്‍ എന്നില്ലാതെ കുറെ പുസ്തകം വായിച്ച് തള്ളുന്നവര്‍ ലോകം തലകുത്തി നിര്‍ത്തുന്ന കാര്യം ഓര്‍ത്തപ്പോ എനിക്ക് ചിരി പൊട്ടി.
ഒന്നു-രണ്ടു കൊല്ലം മുന്പ് വരെ ബുദ്ധിജീവി ഷെല്ലിനുള്ളില് അടയിരിക്കുന്നവരുമായി ചില്ലറ സൌഹ്രൃതമൊക്കെ ഉണ്ടായിരുന്നത് ഞാന്‍ വേണ്ടാന്ന് വെച്ചത് ഇതുങ്ങളുടെയോന്നും തലയില്‍ മൂളയില്ല എന്ന് മനസിലാക്കിയപ്പോഴാണ്.

2 comments:

][ Rahul~ said...

ശരിയാണു പറഞ്ഞത്‌...വായന ബുദ്ധിജീവി പ്രവര്‍ത്തനമാണെന്ന ഒരു പൊതു ധാരണ ഉണ്ട്‌..തെങ്ങു കയരാന്‍ വരുന്ന ചേട്ടനോട്‌ നെരൂദ,കാഫ്ക മുതലായവരെ ഉദ്ധരിച്ചു പ്രസംഗിച്ചിട്ടു കാര്യമില്ല എന്നു പറയും...പക്ഷെ അറ്റ്‌ ലീസ്റ്റ്‌ കേരളത്തിലെങ്കിലും അത്‌ ശരിയല്ല എന്നു തോന്നുന്നു..സ്വന്തമായി ലൈബ്രറി ഉള്ള കൂലിപ്പണിക്കര്‍ ഇവിടെ ഉണ്ട്‌..എത്ര വലിയ ബുദ്ധി ജീവിയെയും വാലില്‍ തൂക്കി അടിക്കുന്നവര്‍..
വായനയെ പൂര്‍ണമായും തല്ലിപ്പരയുന്നത്‌ ശരിയല്ല.പക്ഷെ അതിന്റെ പേരിലുള്ള ബുദ്ധിജീവിനാട്യങ്ങള്‍ വിമര്‍ശനം അര്‍ഹിക്കുന്നു...

പാറു/paaru said...

"തെങ്ങു കയരാന്‍ വരുന്ന ചേട്ടനോട്‌ നെരൂദ,കാഫ്ക മുതലായവരെ ഉദ്ധരിച്ചു പ്രസംഗിച്ചിട്ടു കാര്യമില്ല എന്നു പറയും...പക്ഷെ അറ്റ്‌ ലീസ്റ്റ്‌ കേരളത്തിലെങ്കിലും അത്‌ ശരിയല്ല എന്നു തോന്നുന്നു..സ്വന്തമായി ലൈബ്രറി ഉള്ള കൂലിപ്പണിക്കര്‍ ഇവിടെ ഉണ്ട്‌..എത്ര വലിയ ബുദ്ധി ജീവിയെയും വാലില്‍ തൂക്കി അടിക്കുന്നവര്‍.."
ഇതിനോട് ഞാനും യോജിക്കുന്നു. എന്റെ എതിര്‍പ്പ്, ഞാന്‍ ഇല്ലേല്‍ ലോകം ഇല്ല എന്ന മട്ടില്‍ നടക്കുന്നവരോടും, വായിക്കാത്തവരെ എന്തിനു കൊള്ളാം എന്ന് പരിഹസിക്കുന്നവരോടും ആണ്.