Thursday, January 22, 2009

ഒന്നാം രാഗം പാടി

കൈയില്ലാത്ത നീല കുര്‍ത്തയും, മഞ്ഞ പട്യാല പാന്റുമിട്ട അവളുടെ കൂടെ അവനും പാലാരിവട്ടത്തെ മ്യൂസിക് വേള്‍ഡില്‍ കേറി. ചുമ്മാ കുറെ കാസറ്റൊക്കെ കണ്ടും, കൊച്ചുവര്‍ത്തമാനം പറഞ്ഞും നടക്കുമ്പോള്‍, അവള്‍, വെള്ളയില്‍ നിറയെ വരകള്‍ ഉള്ള ഷര്‍ട്ട്‌ ഇട്ടു വന്ന അവനോടു പറഞ്ഞു, "എനിക്ക് വേണുഗോപാലിന്റെ ശബ്ദമാ ഏറ്റവും ഇഷ്ടം. "

'നല്ല കാര്യം', എന്ന മട്ടിലുള്ള അവന്റെ നില്പ് കാര്യമാക്കാതെ, അവള്‍ ഒരു രഹസ്യം പറയും പോലെ, എന്നാല്‍ തീരെ ശബ്ദം താഴ്ത്താതെ പറഞ്ഞു "വേണുഗോപാലിനെ കണ്ടാല്‍ എനിക്ക് ഒരു ഉമ്മ കൊടുക്കണം."

ഒരു നിമിഷ നേരത്തേക്ക് അവന്റെ മുഖം അവന്ടെ ഷര്‍ട്ടിന്റെ നിറമായി, പിന്നെ ചുണ്ടില്‍ വിടര്‍ന്ന ചെറുചിരിയോടെ ആ മുഖം വിവര്‍ണമായത് എന്ത് കൊണ്ടാണെന്നും അവന്‍ പറഞ്ഞു.

അവന് പാട്ട് പാടാന്‍ അറിയില്ലായിരുന്നു.

2 comments:

Unknown said...

നല്ലത്‌, ഏതായാലും വേണുഗോപാല്‍ ഇതു കാണണ്ട ..
ഞാന്‍ ഓടി.. ഇനി കിട്ടൂലാ ..

പാറു/paaru said...

ഈ അവള്‍ ആരാണെന്നു വേണുഗോപാലിന് അറിയാത്ത കൊണ്ടു കണ്ടാലും കുഴപ്പമില്ല