Friday, November 28, 2008

ക്രിസ്മസിനു വീട്ടില്‍ പോണം

ഇപ്പോ ക്രിസ്മസിനേകുറിച് ഓര്‍ക്കാന്‍ കാരണം, ഞാന്‍ അബദ്ധത്തില്‍ റെയില്‍വേ വെബ് സൈറ്റില്‍ പോയി നോക്കി. ഡിസംബര്‍ 23നോ, 24നോ നാട്ടിലോട്ടു ഒരു ടിക്കറ്റ്. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ടിക്കറ്റ് ഒക്കെ നല്ല ആണ്പിള്ളേര്‍ കൊണ്ടു പോയി (നല്ല പെണ്പിള്ളേരും.)
ഞാന്‍ ഈ നാട്ടുകാരിയല്ലാ എന്ന ഭാവത്തില്‍ വേഗം സൈറ്റ് ക്ലോസ് ചെയ്തു.
ടിക്കറ്റ് ഇല്ലത്രേ. ഈകണ്ട മനുഷ്യന്മാര്‍ മുഴുവനും പോകാന്‍ മാത്രം ഇത്രേം വല്യ സംഭവമാണോ ക്രിസ്മസ്?
അപ്പൊ എന്റെ കാര്യം തീരുമാനമായി. ഞാന്‍ ഡിസംബര്‍ 25നു ഈ ഓഫീസില്‍, ഈ കംപൂട്ടറിനു മുന്നില്‍ ഇരുന്നു പണിയെടുക്കും. (അപ്പോ പണിയെടുക്കാതെയാണോ ബ്ലോഗ്ഗുന്നെന്നു ചോദിച്ചാല്‍, സോറി, ഞാന്‍ പറയില്ല. ഒഫീഷ്യല്‍ കാര്യങ്ങള്‍ അങ്ങനെ പരസ്യപെടുത്താന്‍ പാടില്ല)
ശരി, 24നു ടിക്കറ്റ് ഇല്ലേല്‍ വേണ്ട, എന്ന് കിട്ടും ഈ സാധനം. 28നു തരാം എന്ന് റെയില്‍വേ, എന്തിനാ വെറുതെ ജാട കാണിച്ചു ഉള്ള ടിക്കറ്റ് കളയുന്നെ, ഞാന്‍ 28നു പോകാന്‍ തീരുമാനിച്ചു.
നമ്മള്‍ എന്തൊക്കെ പോസ്റ്റ്പോണ്‍ ചെയ്യുന്നൂ, പിന്നെയാ ക്രിസ്മസ്. കാലിക്കറ്റ്‌ യുണിവേഴ്സിറ്റിയില്‍് പഠിച്ച എനിക്ക് പോസ്റ്റ്പോണ്‍ ചെയ്യാന്‍ അറിയില്ലാന്നു പറഞ്ഞാല്‍ ആര്‍ക്കാ അതിന്റെ നാണക്കേട്?
തിരിച്ചും വരണമല്ലോ. അതിന്നും ടിക്കറ്റ് ഇല്ലത്രെ. പിന്നെ 31നു അഡ്ജസ്റ്റ് ചെയ്യാം എന്ന് വിചാരിച്ചു. 4 ദിവസം വീട്ടില്‍ ഇരുന്നു വീടുകാരുടെ സമാധാനം കളയാം. 4 ദിവസം കഴിഞ്ഞാല്‍ ഞാന്‍ ടിക്കറ്റ് എടുത്തില്ലേലും അവര്‍ എന്നെ എങ്ങനെ എങ്കിലും തിരിച്ചു പായ്ക്ക് ചെയ്തോളും.
(അത്രയ്ക്ക് ശല്യമൊന്നും ചെയ്യാറില്ല. പിന്നെ മനസമാധാനം എന്നത് വീട്ടുകാരുടെ മൌലികമായ അവകാശമാണല്ലോ.)

മഴ മഴ കുട കുട

ചെന്നൈ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നൂ. ഒരാഴ്ചയായി ഞാന്‍ ഒരു ജീന്‍സും കുറെ ടോപ്പുകളും മാറി മാറി ഇട്ട് ഫാന്‍സി ഡ്രസ്സ് കളിക്കുന്നു. മഴ ഇന്നേലും തീരും എന്ന് മനകോട്ട കെട്ടാന്‍ tudangittum ദിവസം കുറെ ആയി . മനകോട്ട കെട്ടാന്‍ ആരുടേം അനുവാദം വേണ്ടല്ലോ.
പന്ചാര വാങ്ങാന്‍ പോകാന്‍ നിര്‍വാഹമില്ലാത്ത കൊണ്ടു without നാല് ദിവസം കുടിച്ചു. ഇനിയുമെങ്ങനാ? എന്റെ സഹമുറിയിക്കു ഓഫീസില്‍ dresscode ഉണ്ട് . സൊ ഒരു ജീന്‍സും പല ടോപ്പും എന്ന മുദ്രാവാക്യം അവിടെ നടപ്പാവില്ല. ഉള്ള churidar എല്ലാം കഴുകാന്‍ മൂലയ്ക്ക് കൂട്ടിയിട്ടേക്കുന്നു. നാളെ എന്ത് എന്ന ചിന്തയുമായി ചേച്ചി ഇരിക്കുന്ന കണ്ടപ്പോ ഞാന്‍ പറഞ്ഞു എന്നാപിന്നെ താന്‍ എന്റെ എതേലും ഇട്ടോണ്ട് പൊക്കോ.
അപ്പൊ വീണ്ടും പ്രശ്നം, സഹമുറിയി എന്നേക്കാള്‍ സ്വല്പം കൂടി തടിച്ചിട്ടാണ്. പിന്നെ തയ്യല്‍ക്കാര്‍ പല പരീക്ഷണം നടത്തിയ വകയില്‍ എനിക്ക് ളോഹ പോലെ ഇടാവുന്ന ഒന്നു രണ്ടെണ്ണം ഞാന്‍ എടുത്തു കൊടുത്തു, ദൈവാദീനത്തിനു അതില്‍ ഒന്നു മുപ്പത്തിക്ക് പാകമായി. ഞാന്‍ പിന്നെ മഴ കഴിയുന്ന വരെ churidar കൈ കൊണ്ടു തൊടില്ല എന്ന് തീരുമാനിച്ചു. എന്തിനാ വെറുതെ ഓരോ പ്രശ്നം? അല്ലെ തന്നെ ആ ഹോസ്റ്റലില്‍ പത്തു നാല്‍പതു പേര്‍ക്കു കൂടിട്ടു ആകെ ഒരു അഴ മാത്രമുണ്ട്.
റോഡിലെ കാര്യം പറയേം വേണ്ട. റോഡ് മുഴുവന്‍ വെള്ളമാണ്. റോഡ് ഏതാ, കുഴി ഏതാ, drainage ഏതാ, എന്നൊന്നും ഒരു പിടിയും ഇല്ല. വീണാല്‍ വീണു, പിന്നെ പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല.
ചെന്നൈ ആണ് മെട്രോ ആണ് എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. രാവിലെ കണി ഒരുക്കുന്നത് ചിലപ്പോ മറ്റു പലതും ആകും. ഈശ്വരാ, ഇതൊക്കെ കാണാന്‍ ആണോ ഞാന്‍ ചെന്നൈയില് വന്നത് എന്നൊക്കെ ഒരു ദയാഹര്‍ജി കൊടുക്കാം എന്ന് മാത്രം. അത് കൊണ്ടു തന്നെ മഴയെക്കാള്‍ പ്രശ്നം വെള്ളത്തില്‍ ഒലിച്ച് വരുന്ന ഈ വൃത്തികേടുകള്‍ ആണ്. നമ്മള്‍ മഴ എത്ര കണ്ടതാ.
(എത്ര ശരിയാക്കാന്‍ നോക്കിയിട്ടും ചില അക്ഷരപിശാചുകള്‍ തല പോക്കുന്നു, plz, ക്ഷമിക്കൂ എന്നോട്. ക്ഷമിക്കില്ലേ?)



അങ്ങനെ ഞാനും ഒരു ബ്ലോഗ് തുടങ്ങി.