Wednesday, October 14, 2009

സിനിമ, സിനിമ, സിനിമ

സിനിമ, സിനിമ, സിനിമ
ഞാന്‍ ഒരുപാടു നാള് കൂടി മൂന്ന് സിനിമ കണ്ടു, അല്ല നാല് സിനിമ കണ്ടു.
ഡാഡി കൂള്‍, ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കുടുംബ ചിത്രം, ഉന്നൈപൊല് ഒരുവന്‍, വേക് അപ്പ്‌ സിദ്.
ഇതില്‍ ഉന്നൈപൊല് ഒരുവന്‍ ആണ് ഏറ്റവും നല്ലത് എന്ന് പറയാന്‍ തലകുത്തിനിക്കണ്ട ആവശ്യം ഒന്നുമില്ലല്ലോ. ഏറ്റവും മോശം ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ ... മോശം എന്നല്ല തനി വളിപ്പ്‌ എന്ന് പറയേണ്ടി വരും. ഒരു മാതിരി പണ്ടത്തെ തമിഴ് സിനിമ കാണുന്ന പോലെ. സത്യം പറഞ്ഞാല്‍ വേറെ ഓപ്ഷന്‍ ഒന്നും ഇല്ലാതിരുന്ന കൊണ്ട പോയി കണ്ട സിനിമയാണ് ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ ..
എന്റെ സുഹ്രൃത്തും അവന്റെ ഭാര്യയും അതിഭയങ്കരമായ ടെന്‍ഷന്‍ അനുഭവിക്കുന്നു, എന്നാല്‍ പിന്നെ ഒരു കോമഡി പടം കാണാം എന്നൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തുള്ളൂ.
നിന്റെ ബ്ലോഗ് വായിക്കുന്നതിനേക്കാള്‍ ഭേദം ഡ്യൂപ്ലിക്കേറ്റിലെ വളിപ്പന്‍ ചേട്ടനെ രണ്ടരമണിക്കൂര്‍ കണ്ടോണ്ട് ഇരിക്കുന്നതാണ് എന്ന് പറഞ്ഞതിന്റെ വാശി തീര്‍ക്കാനാണ് ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ ... ഞാന്‍ സജ്ജസ്റ്റ് ചെയ്തത്‌ എന്നൊക്കെ അവര്‍ ചുമ്മാ പറയുന്നതാ.
ബാക്ക്‌ ടു സിനിമ, എന്തൊരു ബോര്‍ സിനിമയാത്, ഒരു ആന, ആനപാപ്പാന്‍, മണി, ജയസൂര്യ, വിനയപ്രസാദ്‌ ഒക്കെ പരമബോര്‍.
പിന്നെ സെക്കന്റ്‌ ഹാഫില്‍ ഭാമയേയും പുള്ളിക്കാരിടെ ഡ്രെസ്സും ഒക്കെ കണ്ടോണ്ടിരിക്കാം, അപ്പഴും ജയസൂര്യയെ സഹിക്കാന്‍ ചില്ലറ സഹനശീലം ഒന്നും പോര.
ഡാഡി കൂള്‍: സിനിമ കണ്ടിരിക്കാം, മമ്മൂട്ടിയും, രിച്ച ശര്‍മയും, രാധികയും പിന്നെ ആ കൊച്ചും ഒക്കെ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ കൊള്ളാം. ഡ്രസ്സ്‌ കണ്ടാല്‍ വായും പൊളിച്ച് ഇരിക്കുന്ന എന്നെ പോലുള്ള ആള്‍ക്കാര്‍ക്ക് ടിക്കറ്റ്‌ കാശ് മുതലാവും. (ഈ കേരളത്തിലെ ടിക്കറ്റ്‌ ആണേ ഞാന്‍ ഉദ്ദേശിച്ചേ. മള്‍ട്ടിപ്ലക്സില്‍ പോയി നൂറ്റമ്പത് രൂപ കൊടുത്ത് കണ്ടിട്ട് 'എന്റെ കാശ് മുതലായില്ല എന്നുള്ള നിലവിളികള്‍ക്ക്‌ ഞാന്‍ ഉത്തരവാദിയല്ല എന്ന് നക്ഷത്രമിട്ട് പറഞ്ഞു കഴിഞ്ഞു)
കഥയൊക്കെ നമുക്ക്‌ മനസിലാവും. പിന്നെ രിച്ചകുട്ടിയെ കണ്ടാല്‍ മമ്മൂട്ടീടെ കൊച്ച്മോള്‍ ആണെന്നേ പറയൂ. ബിജുമേനോനും പ്രണയിച്ച് നടക്കാനുള്ള സമയമൊക്കെ കഴിഞ്ഞു, അതും രാധികയെ പോലൊരു കൊച്ച്പെണിനെ.
ഉന്നൈപൊല് ഒരുവന്‍, : wednesday കണ്ടട്ടില്ലാത്ത കൊണ്ട് ഇത് അടിപൊളി. അനുപം ഖേര്‍ അഭിനയിച്ചത് കണ്ടട്ടില്ലാത്ത കൊണ്ട് മോഹന്‍ലാലിന്‍റെ അഭിനയം സൂപ്പര്‍.
കമലഹാസന്‍ സാധാരണ പോലെ, കുറേ കരയുന്നു, ഗദ്ഗദകണ്ഠനാവുന്നു, പിന്നെ അതിഭയങ്കരമായ ടെക്നിക്കല്‍ ബുദ്ധി പ്രകാശിപ്പിക്കുന്നു. ഈ സിനിമയില്‍ ആരിഫ്‌ എന്ന പോലീസ് ആയി വരുന്ന ആക്ടര്‍ ആരാണാവോ? പുള്ളിയെ കാണാന്‍ കൊല്ലം.
വേക് അപ്പ്‌ സിദ് : ranbir kapoorum കൊണ്കണ സെന്‍ ശര്‍മയും അടിപൊളി. കഥയൊക്കെ നമുക്ക്‌ മനസിലാകും, പക്ഷെ രണ്ടെണത്തിനേയും കണ്ടിരിക്കാന്‍ കൊള്ളാം. പിന്നെ ലോക്കേഷനും, നല്ല പാട്ടും (ഐറ്റം ഡാന്‍സും, സാദാ ബോളിവുഡ് മസാലയും ഒന്നുമില്ല ഈ സിനിമയില്‍) എല്ലാം കൂടി അടിപൊളി സിനിമ.
മലയാളം സിനിമ കണ്ടു കാശ് പോയേ എന്ന് വിലപിക്കുന്നതിനേക്കാള്‍ എന്ത് കോണ്ടും നല്ലതാ ഇത് പോലെ ഏതേലും പൈങ്കിളി ബോളിവുഡ് കാണുന്നത്.