ഇപ്പോ ക്രിസ്മസിനേകുറിച് ഓര്‍ക്കാന്‍ കാരണം, ഞാന്‍ അബദ്ധത്തില്‍ റെയില്‍വേ വെബ് സൈറ്റില്‍ പോയി നോക്കി. ഡിസംബര്‍ 23നോ, 24നോ നാട്ടിലോട്ടു ഒരു ടിക്കറ്റ്. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ടിക്കറ്റ് ഒക്കെ നല്ല ആണ്പിള്ളേര്‍ കൊണ്ടു പോയി (നല്ല പെണ്പിള്ളേരും.)
ഞാന്‍ ഈ നാട്ടുകാരിയല്ലാ എന്ന ഭാവത്തില്‍ വേഗം സൈറ്റ് ക്ലോസ് ചെയ്തു.
ടിക്കറ്റ് ഇല്ലത്രേ. ഈകണ്ട മനുഷ്യന്മാര്‍ മുഴുവനും പോകാന്‍ മാത്രം ഇത്രേം വല്യ സംഭവമാണോ ക്രിസ്മസ്?
അപ്പൊ എന്റെ കാര്യം തീരുമാനമായി. ഞാന്‍ ഡിസംബര്‍ 25നു ഈ ഓഫീസില്‍, ഈ കംപൂട്ടറിനു മുന്നില്‍ ഇരുന്നു പണിയെടുക്കും. (അപ്പോ പണിയെടുക്കാതെയാണോ ബ്ലോഗ്ഗുന്നെന്നു ചോദിച്ചാല്‍, സോറി, ഞാന്‍ പറയില്ല. ഒഫീഷ്യല്‍ കാര്യങ്ങള്‍ അങ്ങനെ പരസ്യപെടുത്താന്‍ പാടില്ല)
ശരി, 24നു ടിക്കറ്റ് ഇല്ലേല്‍ വേണ്ട, എന്ന് കിട്ടും ഈ സാധനം. 28നു തരാം എന്ന് റെയില്‍വേ, എന്തിനാ വെറുതെ ജാട കാണിച്ചു ഉള്ള ടിക്കറ്റ് കളയുന്നെ, ഞാന്‍ 28നു പോകാന്‍ തീരുമാനിച്ചു.
നമ്മള്‍ എന്തൊക്കെ പോസ്റ്റ്പോണ്‍ ചെയ്യുന്നൂ, പിന്നെയാ ക്രിസ്മസ്. കാലിക്കറ്റ് യുണിവേഴ്സിറ്റിയില്‍് പഠിച്ച എനിക്ക് പോസ്റ്റ്പോണ്‍ ചെയ്യാന്‍ അറിയില്ലാന്നു പറഞ്ഞാല്‍ ആര്‍ക്കാ അതിന്റെ നാണക്കേട്?
തിരിച്ചും വരണമല്ലോ. അതിന്നും ടിക്കറ്റ് ഇല്ലത്രെ. പിന്നെ 31നു അഡ്ജസ്റ്റ് ചെയ്യാം എന്ന് വിചാരിച്ചു. 4 ദിവസം വീട്ടില്‍ ഇരുന്നു വീടുകാരുടെ സമാധാനം കളയാം. 4 ദിവസം കഴിഞ്ഞാല്‍ ഞാന്‍ ടിക്കറ്റ് എടുത്തില്ലേലും അവര്‍ എന്നെ എങ്ങനെ എങ്കിലും തിരിച്ചു പായ്ക്ക് ചെയ്തോളും.
(അത്രയ്ക്ക് ശല്യമൊന്നും ചെയ്യാറില്ല. പിന്നെ മനസമാധാനം എന്നത് വീട്ടുകാരുടെ മൌലികമായ അവകാശമാണല്ലോ.)
Friday, November 28, 2008
Subscribe to:
Post Comments (Atom)
1 comment:
വീട്ടുകാര്‍ ക്രിസ്തുമസ്സെങ്കിലും സമാധാനത്തോടെ ആഘോഷിയ്ക്കട്ടെ എന്ന്... അല്ലേ?
;)
Post a Comment