ചെന്നൈ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നൂ. ഒരാഴ്ചയായി ഞാന്‍ ഒരു ജീന്‍സും കുറെ ടോപ്പുകളും മാറി മാറി ഇട്ട് ഫാന്‍സി ഡ്രസ്സ് കളിക്കുന്നു. മഴ ഇന്നേലും തീരും എന്ന് മനകോട്ട കെട്ടാന്‍ tudangittum ദിവസം കുറെ ആയി . മനകോട്ട കെട്ടാന്‍ ആരുടേം അനുവാദം വേണ്ടല്ലോ.
പന്ചാര വാങ്ങാന്‍ പോകാന്‍ നിര്‍വാഹമില്ലാത്ത കൊണ്ടു without നാല് ദിവസം കുടിച്ചു. ഇനിയുമെങ്ങനാ? എന്റെ സഹമുറിയിക്കു ഓഫീസില്‍ dresscode ഉണ്ട് . സൊ ഒരു ജീന്‍സും പല ടോപ്പും എന്ന മുദ്രാവാക്യം അവിടെ നടപ്പാവില്ല. ഉള്ള churidar എല്ലാം കഴുകാന്‍ മൂലയ്ക്ക് കൂട്ടിയിട്ടേക്കുന്നു. നാളെ എന്ത് എന്ന ചിന്തയുമായി ചേച്ചി ഇരിക്കുന്ന കണ്ടപ്പോ ഞാന്‍ പറഞ്ഞു എന്നാപിന്നെ താന്‍ എന്റെ എതേലും ഇട്ടോണ്ട് പൊക്കോ.
അപ്പൊ വീണ്ടും പ്രശ്നം, സഹമുറിയി എന്നേക്കാള്‍ സ്വല്പം കൂടി തടിച്ചിട്ടാണ്. പിന്നെ തയ്യല്‍ക്കാര്‍ പല പരീക്ഷണം നടത്തിയ വകയില്‍ എനിക്ക് ളോഹ പോലെ ഇടാവുന്ന ഒന്നു രണ്ടെണ്ണം ഞാന്‍ എടുത്തു കൊടുത്തു, ദൈവാദീനത്തിനു അതില്‍ ഒന്നു മുപ്പത്തിക്ക് പാകമായി. ഞാന്‍ പിന്നെ മഴ കഴിയുന്ന വരെ churidar കൈ കൊണ്ടു തൊടില്ല എന്ന് തീരുമാനിച്ചു. എന്തിനാ വെറുതെ ഓരോ പ്രശ്നം? അല്ലെ തന്നെ ആ ഹോസ്റ്റലില്‍ പത്തു നാല്‍പതു പേര്‍ക്കു കൂടിട്ടു ആകെ ഒരു അഴ മാത്രമുണ്ട്.
റോഡിലെ കാര്യം പറയേം വേണ്ട. റോഡ് മുഴുവന്‍ വെള്ളമാണ്. റോഡ് ഏതാ, കുഴി ഏതാ, drainage ഏതാ, എന്നൊന്നും ഒരു പിടിയും ഇല്ല. വീണാല്‍ വീണു, പിന്നെ പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല.
ചെന്നൈ ആണ് മെട്രോ ആണ് എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. രാവിലെ കണി ഒരുക്കുന്നത് ചിലപ്പോ മറ്റു പലതും ആകും. ഈശ്വരാ, ഇതൊക്കെ കാണാന്‍ ആണോ ഞാന്‍ ചെന്നൈയില് വന്നത് എന്നൊക്കെ ഒരു ദയാഹര്‍ജി കൊടുക്കാം എന്ന് മാത്രം. അത് കൊണ്ടു തന്നെ മഴയെക്കാള്‍ പ്രശ്നം വെള്ളത്തില്‍ ഒലിച്ച് വരുന്ന ഈ വൃത്തികേടുകള്‍ ആണ്. നമ്മള്‍ മഴ എത്ര കണ്ടതാ.
(എത്ര ശരിയാക്കാന്‍ നോക്കിയിട്ടും ചില അക്ഷരപിശാചുകള്‍ തല പോക്കുന്നു, plz, ക്ഷമിക്കൂ എന്നോട്. ക്ഷമിക്കില്ലേ?)
Friday, November 28, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment